Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injected

മ​രു​ന്നി​ന് പ​ക​രം ഫോ​ർ​മാ​ലി​ൻ കു​ത്തി​വ​ച്ചു; കു​ട്ടി​യു​ടെ ജീ​വ​നെ​ടു​ത്ത ന​ഴ്‌​സു​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

ഭോ​പ്പാ​ൽ: എ​യിം​സി​ൽ ചികിത്സയിലിരുന്ന മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. കു​ട്ടി​ക്ക് മ​രു​ന്നി​ന് പ​ക​രം ന​ഴ്‌​സു​മാ​ർ ഫോ​ർ​മാ​ലി​ൻ കു​ത്തി​വെ​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ന​ഴ്‌​സു​മാ​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു.

ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ക്ത​താ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലി​രു​ന്ന കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സു​മാ​ർ മ​രു​ന്ന മാ​റി കു​ത്തി​വെ​ച്ച​താ​ണെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ന​ഴ്‌​സു​മാ​ർ​ക്ക് പി​ഴ​വ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​സ​വ​സ്തു ര​ക്ത​ത്തി​ൽ ക​ല​ർ​ന്ന​തോ​ടെ കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​തി​വേ​ഗം ത​ക​രാ​റി​ലാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ അ​നാ​സ്ഥ​യ്ക്കാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബ​യോ​പ്സി സാ​മ്പി​ളു​ക​ൾ സൂ​ക്ഷി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ർ​മാ​ലി​ൻ സി​റി​ഞ്ചി​ലാ​ക്കി വാ​ർ​ഡി​ൽ വ​ച്ചി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ത്തി. ന​ഴ്സിം​ഗ് ഓ​ഫീ​സ​റാ​യ അ​നു​ക ഗു​ജ​റാ​ത്തി ഈ ​സി​റി​ഞ്ച് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​വെ​ക്കു​ന്ന​തി​നു​പ​ക​രം രോ​ഗി​യു​ടെ കി​ട​ക്ക​യ്ക്ക് അ​രി​കി​ലാ​യി വെ​ക്കു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ർ പ​തി​നേ​ഴി​ന് രാ​വി​ലെ കു​ട്ടി​യു​ടെ ഐ​വി ലൈ​നി​ൽ ത​ട​സം നേ​രി​ട്ടി​രു​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​ധു ബാ​ല ശ​ർ​മ എ​ന്ന ന​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തു​ക​യും കി​ട​ക്ക​യ്ക്ക് അ​രി​കി​ലു​ണ്ടാ​യി​രു​ന്ന സി​റി​ഞ്ചി​ന്‍റെ ലേ​ബ​ൽ പ​രി​ശോ​ധി​ക്കാ​തെ കു​ത്തി​വെ​ക്കു​ക​യു​മാ​യി​രു​ന്നു. 

Latest News

Corehub Up